കളിയും ചിരിയുമായി സുമേഷ് മാമനും പിള്ളേരും പിന്നെ ആശയും- വിഡിയോ

June 30, 2021

ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയ ഒന്നാണ് ചക്കപ്പഴം. മനോഹരമായ കുടുംബ നിമിഷങ്ങൾ നർമം ചാലിച്ച് അവതരിപ്പിക്കുന്ന സിറ്റ്കോം ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിൽ ഒന്നാണ്. പൈങ്കിളിയും, ഉത്തമനും, ആശയും, കണ്ണനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട കഥാപത്രങ്ങളുമാണ്. എപ്പിസോഡിൽ മാത്രം ഒതുങ്ങുന്നതല്ല കഥാപാത്രങ്ങളായി എത്തുന്ന അഭിനേതാക്കളുടെ ആത്മബന്ധവും. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം ഒത്തുചേർന്ന സന്തോഷം പങ്കുവയ്ക്കുകയാണ് സുമേഷ് എന്ന കഥാപത്രമായി എത്തുന്ന റാഫി.

ചക്കപ്പഴത്തിലെ കുട്ടികളായ കണ്ണനും, ശംഭുവിനും ഒപ്പം ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് റാഫി. സുമേഷെന്ന കഥാപാത്രവും കുട്ടികളും ചക്കപ്പഴത്തിൽ നിരവധി രസികരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. കൂട്ടത്തിൽ ഏറ്റവും ചെറുതെങ്കിലും അധികം ആരാധകർ ഉള്ളത് കണ്ണൻ എന്ന കഥാപത്രമായി എത്തുന്ന റെയ്ഹാനാണ്.

അശ്വതി ശ്രീകാന്തും ഇടവേളയ്ക്ക് ശേഷം സ്ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സുമേഷിനൊപ്പമുള്ള ചിത്രമാണ് ആശയായി എത്തുന്ന അശ്വതി ശ്രീകാന്തും പങ്കുവെച്ചിരിക്കുന്നത്.

Read More: മലയാളത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ആന്തോളജി ചിത്രം ‘ആണും പെണ്ണും’ ഇന്ന് മുതൽ പ്രേക്ഷകരിലേക്ക്

അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, ലളിതമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും ഇഷ്ടം നേടിക്കഴിഞ്ഞു. ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെ എസ് പി ശ്രീകുമാറും അവതരിപ്പിക്കുന്നു. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍. 

Story highlights- rafi sharing chakkapazham fun video