ജിപിയ്ക്കൊപ്പം റോണ ജോ; റിലീസിനൊരുങ്ങി ക്രിസ്റ്റഫർ കൊളംബസ്

June 1, 2021

മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ കൊളംബസ്. പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോണ ജോയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ജിപിയുടെ സഹോദരിയായാണ്‌ റോണ എത്തുന്നത്. കുമ്പാരീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് റോണ. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ കൊളംബസ്.

ബിഗ് ജെ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്രതാരം ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഫാബിൻ വർഗീസും പ്രശാന്ത് ശശിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിൽ വിദേശ നടൻ നീൽ ലൂക് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also:എവിടെനിന്നാണ് ഈ എനർജി? വേദിയെ ഒന്നടങ്കം അമ്പരപ്പിച്ച് കുരുന്നു ഗായകരുടെ അസാധ്യ പ്രകടനം- വിഡിയോ

ഒരു മുഴുനീള സസ്പെൻസ് ത്രില്ലർ ആയി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത് തൃശൂരിലും പരിസര പ്രദേശങ്ങളിലുമായാണ്. ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക.

Story Highlights: Gp and Rona joins together for Cristopher Colombus