‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ’ പാട്ടുമായി കുരുന്ന് ഗായകര്‍ക്കൊപ്പം ഗിന്നസ് പക്രുവും: വിഡിയോ
നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഗിന്നസ് പക്രു മികച്ച ഒരു ഗായകന് കൂടിയാണ്. കുരുന്ന് ഗായകര്‍ അണിനിരക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിലും പാട്ട് പാടി ഗിന്നസ് പക്രു കൈയടി നേടി. ടോപ് സിംഗര്‍ 2-ലെ കുരുന്ന് ഗായക പ്രതിഭകള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പാട്ട്.
ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ… എന്ന ഗാനമാണ് താരം കുട്ടിപ്പാട്ടുകാര്‍ക്ക് ഒപ്പം ചേര്‍ന്ന് ആലപിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന് സംഗീതം പകര്‍ന്നിരിക്കുന്നു. അലക്സ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read more: വിധികര്‍ത്താക്കളുടെ മേക്കോവറില്‍ കുട്ടിപ്പാട്ടുകാര്‍: ചിരിക്കാതിരിക്കാന്‍ ആവില്ല ഈ അനുകരണം കണ്ടാല്‍
മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.
Story highlights: Guinness Pakru singing in Flowers Top Singer