നേരിയ ആശ്വാസം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, തുടര്‍ച്ചയായ നാലാം ദിവസവും ഒന്നര ലക്ഷത്തിൽ താഴെ പ്രതിദിന രോഗികൾ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,32,364 കൊവിഡ് കേസുകളാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിൽ താഴെയാകുന്നത്. പ്രതിദിന മരണനിരക്കും കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,713 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ചികിത്സയിൽ ഉള്ളത് 16.35 ലക്ഷം പേരാണ്.
അതേസമയം കേരളത്തിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 18,853 കൊവിഡ്-19 കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 23,90,779 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
അതേസമയം കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുള്ള സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Story Highlights; India Covid updates