രാജ്യത്ത് 1,00,636 പുതിയ കൊവിഡ് കേസുകൾ; രണ്ടു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. എന്നാൽ പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തുന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി.
2.86 കോടി പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കണക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ ഗണ്യമായി കുറയുന്നില്ല. 2427 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ മൂന്നര ലക്ഷത്തിനടുത്തു.
Read also;‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ’; സച്ചിയുടെ ഓർമ്മകളിൽ ഭാര്യ സിജി
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 14,672 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. 227 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
അതേസമയം കുട്ടികളിൽ കോവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഇന്ന് തുടക്കമാകും.
Story Highlights; India Reports 1,00,636 covid Cases, Lowest In Two Months