ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന മരണനിരക്ക് ആയിരത്തില്‍ താഴെ

June 28, 2021
new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം നാം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊവിഡ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനങ്ങളും നാം ശക്തമായി തുടരേണ്ടിയിരിക്കുന്നു.

എന്നാല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലുണ്ടാകുന്ന കുറവ് നേരിയ ആശ്വാസം പകരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നു.

Read more: അന്ന് ആള്‍ക്കൂട്ടത്തിലൊരാള്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട നായകന്‍: ശ്രദ്ധനേടി പഴയകാല സിനിമാ ചിത്രം

കഴിഞ്ഞ ഒരു ദിവസത്തിനിടെ 979 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന മരണനിരക്കില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നതും. രാജ്യത്താകെ 3,96,730 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവര്‍ന്നത്.

Story highlights: India reports 46,148 new Covid cases