അന്ന് ആള്‍ക്കൂട്ടത്തിലൊരാള്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട നായകന്‍: ശ്രദ്ധനേടി പഴയകാല സിനിമാ ചിത്രം

June 28, 2021
View this post on Instagram A post shared by Ranjith Sankar (@ranjithsankar)

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഇത്തരം ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതും. നിരവധി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ജയസൂര്യയുടെ ഒരു പഴയകാല ചിത്രവും ശ്രദ്ധ ആകര്‍ഷിക്കുന്നു.

ചലച്ചിത്ര സംവിധായകനായ രഞ്ജിത് ശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. സ്ഥിരോത്സാഹവും കഠിനാധ്വാനവും ഒരിക്കവും പരാജയപ്പെടുന്നില്ല എന്ന അടിക്കുറിപ്പും ചിത്രത്തിന് സംവിധായകന്‍ നല്‍കിയിരിക്കുന്നു.

Read more: 43 തവണ കൊവിഡ് പോസിറ്റീവായി; 305 ദിവസം നീണ്ട ചികിത്സയും- ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ്

1997-ല്‍ തീയറ്ററുകളിലെത്തിയ അഞ്ചരകല്യാണം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രം. ആ സിനിമയുടെ സംവിധായകനായ വി എം വിനുവിനേയും കലാഭവന്‍ മണിയേയും ചിത്രത്തില്‍ കാണാം. സെറ്റിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സംവിധായകനെ ശ്രദ്ധിക്കുന്ന ജയസൂര്യയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്.

Story highlights: Old photo of Jayasurya from film location