രാജ്യത്ത് 24 മണിക്കൂറിനിടെ 62,224 കൊവിഡ് കേസുകൾ; 1.07 ലക്ഷം പേർക്ക് രോഗമുക്തി

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് മരണങ്ങൾ ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2542 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഉയർന്ന മരണ നിരക്കായിരുന്നു റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3.79 ലക്ഷം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.07 ലക്ഷം പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 2.83 കോടി ആളുകൾ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 8.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അതേസമയം കേരളത്തിലും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 12,246 കേസുകളാണ് കഴിഞ്ഞ ദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,06,437 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
Story highlights:india reports 62224 new covid-19 cases