വളകാപ്പ് ചടങ്ങോടെ ബാലുവിനും ഹരിതയ്ക്കും ഒരു ഹൃദ്യമായ യാത്രയയപ്പ്- വിഡിയോ
ജനപ്രിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ ചാനലായി മാറിയ ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. ഫൈനലിലേക്ക് അടുക്കുന്ന മത്സരവേദി വ്യത്യസ്തതകൾകൊണ്ട് വളരെയധികം ശ്രദ്ധേയമായതാണ്. സ്നേഹവും പിണക്കവും വാശിയും കണ്ണീരുമെല്ലാം ഒത്തുചേർന്ന വേദിയിൽ ഓരോ എപ്പിസോഡിലും വ്യത്യസ്തമായ ഒട്ടേറെ നിമിഷങ്ങൾ പിറക്കാറുണ്ട്.
മിനിസ്ക്രീൻ ചരിത്രത്തിൽ ആദ്യമായി ഒരു വിവാഹം നടന്നതും ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദിയിലായിരുന്നു. റിവാസ്- ഹേബ ദമ്പതികളുടെ വിവാഹമാണ് വേദിയിൽ നടന്നത്. ഇപ്പോഴിതാ, ഒരു വളകാപ്പ് ചടങ്ങിനുംകൂടി വേദി സാക്ഷ്യംവഹിക്കുകയാണ്.
Read More: കരഞ്ഞെങ്കിലെന്താ സ്റ്റെപ്പ് തെറ്റാതെ ഡാൻസ് ചെയ്താ പോരെ; സോഷ്യൽ ഇടങ്ങളിൽ വൈറലായ വിഡിയോ
ബാലു- ഹരിത ദമ്പതികൾ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദിയിലെ ചുറുചുറുക്കാർന്ന മത്സരാർത്ഥികളാണ്. ദമ്പതിമാർക്കൊപ്പം അമ്മമാരും മാറ്റുരയ്ക്കുന്ന മത്സരത്തിൽ വളരെയധികം ശ്രദ്ധേയയാണ് ബാലുവിന്റെ അമ്മ. മത്സരം പുരോഗമിക്കുന്നതിനിടയിലാണ് ഹരിത ഗർഭിണിയാണെന്ന സന്തോഷം വേദിയിൽ പങ്കുവെച്ചത്. ഗർഭകാലത്തിന്റെ ഏഴാം മാസം വരെ മത്സരവേദിയിൽ തുടർന്ന ഹരിതയ്ക്ക് വളകാപ്പ് ചടങ്ങോടെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദി യാത്രയയപ്പ് നൽകിയത്. ശ്രദ്ധേയമാകുകയാണ് ഹരിതയുടെ വളകാപ്പ് ചടങ്ങ്.
Story highlights- ingane oru bharyayum bharthavum baby shower party