സ്മാർട്ട് ഫാമിലി റൗണ്ടിൽ കുസൃതി നിറഞ്ഞൊരു ആഗ്രഹം പ്രകടിപ്പിച്ച് രമേഷ് പിഷാരടി; വിഡിയോ

May 24, 2021

വ്യത്യസ്തവും രസകരവുമായ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായി മാറിയതാണ് ഫ്‌ളവേഴ്‌സ് ടിവി. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെയൊരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോ. മത്സരാർത്ഥികളുടെ തകർപ്പൻ പ്രകടനവും പുതുമ നിറഞ്ഞ ഗെയിമുകളുമായി പ്രേക്ഷകർ ഏറ്റെടുത്തതാണ് ഈ പരിപാടിയെ.

തകർപ്പൻ ഗെയിമിനോപ്പം കൗണ്ടർ മേളവുമായി രമേഷ് പിഷാരടിയും രഞ്ജിനി ഹരിദാസും കൂടി ചേരുമ്പോൾ ഇങ്ങനെയൊരു ഭാര്യയും ഭർത്താവും വേദി കൂടുതൽ ആവേശഭരിതമായി..അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന ഇങ്ങനെയൊരു ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയിലെ രസകരമായൊരു റൗണ്ടാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആരുടേതാണ് ഒരു സ്മാർട്ട് ഫാമിലി എന്ന് തെളിയിക്കാൻ ഉള്ളതാണ് ഈ റൗണ്ട്. സെമി ഫൈനൽസിൽ നിന്നും ഫൈനൽസിലെത്താൻ ഉള്ള ഫാമിലികളെ തെരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ റൗണ്ട് കൂടിയാണിത്.

Read also:അത്ഭുതകരം ഈ രക്ഷപ്പെടൽ; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മരം, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എന്നാൽ ഈ റൗണ്ട് തുടങ്ങുന്നതിന് മുൻപായി ഒരു ആവശ്യം പ്രകടിപ്പിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. എന്തിലും ഏതിലും കുസൃതി ഒളിപ്പിക്കുന്ന രമേഷ് പിഷാരടി ഗെയിം തുടങ്ങുന്നതിന് മുൻപായി ആവശ്യപ്പെട്ട ചോദ്യം വേദിയിൽ ചിരി നിറയ്ക്കുന്നുണ്ട്.

അതേസമയം ഈ റൗണ്ടിൽ ഒന്നാം സ്ഥാനം നേടിയത് അനൂപ് ആൻഡ് ഫാമിലിയാണ്.

Story Highlights: Ingane oru bharyayum bharthavum smart family round