കൈയടി നേടി ഒരു ദുഷ്യന്തനും ശകുന്തളയും- മനോഹരമായ പ്രകടനം; വിഡിയോ

May 24, 2021

ജനപ്രിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ ചാനലായി മാറിയ ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. സ്നേഹവും പിണക്കവും വാശിയും കണ്ണീരുമെല്ലാം ഒത്തുചേർന്ന വേദിയിൽ ഓരോ എപ്പിസോഡിലും വ്യത്യസ്തമായ ഒട്ടേറെ നിമിഷങ്ങൾ പിറക്കാറുണ്ട്.

മത്സരം സെമി ഫൈനലിലേക്ക് എത്തിയപ്പോൾ മത്സരവും കൂടുതൽ മുറുകുകയാണ്. ചോദ്യോത്തര വേളകളും പെർഫോമൻസ് റൗണ്ടുമാണ് സെമി ഫൈനലിൽ ഉള്ളത്. ഇപ്പോഴിതാ, പെർഫോമൻസ് റൗണ്ടിൽ മനോഹരമായ ഒരു പ്രകടനവുമായി എത്തിയിരിക്കുകയാണ് പ്രിയ ദമ്പതികളായ ഗിരീഷും രമ്യയും.

എല്ലാ റൗണ്ടുകളിലും വേറിട്ട് നിൽക്കുന്ന ഗിരീഷും രമ്യയും പെർഫോമൻസ് റൗണ്ടിൽ ദുഷ്യന്തനും ശകുന്തളയുമായാണ് എത്തിയത്. മോഹൻലാൽ- കല്പന ജോഡിയിൽ എത്തിയ എക്കാലത്തെയും ഹിറ്റ് സീനും പാട്ടുമാണ് ഗിരീഷും രമ്യയും അവതരിപ്പിച്ചത്. ഡയലോഗുകളിലും നൃത്തത്തിലും ഇരുവരും മികച്ചു നിന്നു.

Read More: ‘അതൊക്കെ തന്നെ വരുന്ന സംഗതികളാണ്’- ചിരിപടർത്തി മിയ; വിഡിയോ

മനസ് തുറക്കാനുള്ള ഒരു വേദി എന്നതിനൊപ്പം തന്നെ ഗെയിമുകൾക്കും പ്രാധാന്യമുണ്ട് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും ഷോയിൽ. മുൻപ് ദമ്പതിമാർ മാറ്റുരയ്ക്കുന്ന നിരവധി റിയാലിറ്റി ഷോകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. ഭാര്യാഭർത്താക്കന്മാരോടൊപ്പം അവരുടെ അമ്മമാരും മത്സരവേദിയിൽ മാറ്റുരയ്ക്കുന്നുണ്ട്. ഫൈനലിലേക്ക് എത്തിയിരിക്കുകയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും.

Story highlights- ingane oru bharyayum bharthavum semi final performance of gireesh and ramya