‘അതൊക്കെ തന്നെ വരുന്ന സംഗതികളാണ്’- ചിരിപടർത്തി മിയ; വിഡിയോ

May 24, 2021

ടോപ് സിംഗർ പ്രേക്ഷകർക്ക് പാട്ടിനൊപ്പം ലഭിക്കുന്നത് അതിഗംഭീരമായ ചിരി വിശേഷങ്ങളാണ്. രണ്ടാം സീസണിൽ കൂടുതൽ കുസൃതി പാട്ടുകാർ ഉള്ളതുകൊണ്ടുതന്നെ ഓരോ എപ്പിസോഡും വളരെ രസകരമായാണ് മുന്നേറുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ മറുപടി വേദിയിലും പ്രേക്ഷകരിലും നിറചിരി സമ്മാനിക്കാറുണ്ട്. കുഞ്ഞു പാട്ടുകാരിൽ ഫോർട്ട് കൊച്ചിക്കാരി മിയക്ക് ഒട്ടേറെ ആരാധകരുണ്ട്. കാരണം, രസകരമായ മറുപടികളിലൂടെ എപ്പോഴും പാട്ടുവേദി സജീവമാക്കാറുണ്ട് ഈ കുഞ്ഞു താരം.

അഞ്ചു വയസുകാരിയായ മിയ, അതിമനോഹരമായാണ് ഓരോ റൗണ്ടിലും പാടുന്നത്. ഇത്ര ചെറിയ പ്രായത്തിൽ എങ്ങനെ ഇത്രയധികം വരികൾ ഓർത്തിരിക്കുന്നുവെന്നും സംഗതികൾ പോകാതെ പാടുന്നതെന്നതും അത്ഭുതം തന്നെയാണ്. രസകരമായ കാര്യം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുമ്പോഴുള്ള മിയക്കുട്ടിയുടെ മറുപടിയാണ്. അതൊക്കെ തന്നെ വരുന്ന സംഗതികളാണ് എന്നാണ് മിയ പറയുന്നത്.

Read More: ‘കേരളത്തിന് അഭിമാനം… ഭാരതത്തിന് അന്തസ്’; ജെനി ജെറോമിന് അഭിനന്ദന പ്രവാഹം

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ടോപ് സിംഗർ. നിരവധി കുരുന്നു പ്രതിഭകളാണ് ടോപ് സിംഗറിലൂടെ ജനശ്രദ്ധനേടിയത്. ഒന്നാം സീസൺ പോലെ തന്നെ രസകരമായാണ് ടോപ് സിംഗർ രണ്ടാം സീസണും മുന്നേറുന്നത്.

Story highlights- top singer fame Miah singing tips