8 കെ ഡിജിറ്റൈസേഷനിൽ മണിരത്നത്തിന്റെ ക്ലാസ്സിക് ചിത്രമായ ‘ഇരുവർ’ ഒരുങ്ങുന്നു

June 30, 2021

പഴയ ചിത്രങ്ങൾ പുതുമയോടെ ഡിജിറ്റൈസേഷൻ ചെയ്യുന്നത് ഇപ്പോൾ സജീവമാണ്. ഇപ്പോഴിതാ, 8 കെ ഡിജിറ്റൈസേഷനിൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് മണിരത്നം സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഇരുവർ. മണിരത്നത്തിന്റെ ക്ലാസിക് ഹിറ്റാണ് ‘ഇരുവർ’. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ എം കരുണാനിധിയുടെയും എംജി രാമചന്ദ്രന്റെയും യഥാർത്ഥ ജീവിത കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പൊളിറ്റിക്കൽ ത്രില്ലറാണ് ‘ഇരുവർ’.

പ്രകാശ് രാജ്, മോഹൻലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഡിജിറ്റൈസ് ചെയ്ത കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

തിയേറ്റർ റിലീസുകൾ പുനരാരംഭിക്കുമ്പോൾ റീ ഡിജിറ്റൈസ് ചെയ്ത പതിപ്പ് തീയറ്ററുകളിലേക്ക് എത്തും. ചിത്രം വീണ്ടും തിയേറ്ററിൽ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് വളരെയധികം പ്രതീക്ഷയാണ് ഡിജിറ്റൈസ് ചെയ്യുന്നുവെന്ന വാർത്ത സമ്മാനിച്ചത്.

Read More: ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കേരളത്തിൽ

അതേസമയം, മണിരത്നം ഇപ്പോൾ തന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ്. ഇതിഹാസ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. നിരവധി വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളുണ്ട് ചിത്രത്തിൽ.

Story highlights- iruvar movie Digitization work