സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ജഗമേ തന്തിരത്തിലെ ഗാനം: വിഡിയോ

Jagame Thandhiram Bujji Performance Video

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജഗമേ തന്തിരം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. ചിത്രത്തിലെ ബുജ്ജി പെര്‍ഫോമെന്‍സ് വിഡിയോ സോങ്ങും പ്രേക്ഷകരിലേക്കെത്തി.

സന്തോഷ് നാരായണനാണ് ഗാനത്തിന്റെ ആലാപനം. വിവേകിന്റേതാണ് വരികള്‍. സംഗീതം പകര്‍ന്നിരിക്കുന്നതും സന്തോഷ് നാരായണന്‍ ആണ്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ധനുഷിന് ഒപ്പം ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: വിധികര്‍ത്താക്കളുടെ മേക്കോവറില്‍ കുട്ടിപ്പാട്ടുകാര്‍: ചിരിക്കാതിരിക്കാന്‍ ആവില്ല ഈ അനുകരണം കണ്ടാല്‍

അതേസമയം ഹോളിവുഡ് താരം ജെയിംസ് കോമോയും ചിത്രത്തില്‍ കഥാപാത്രമായെത്തി. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ എതിരാളിയായാണ് ഹോളിവുഡ് താരം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു ഗ്യാങ്സ്റ്റര്‍ റോളിലാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് എത്തുന്നത്. ശിവദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടിയുള്ള ജോജു ജോര്‍ജിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Jagame Thandhiram Bujji Performance Video