ഇളയരാജയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി ധനുഷ്

November 2, 2023

സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബിയോപിക്കിൽ ഇളയരാജയായി വേഷമണിയുന്നത് നടൻ ധനുഷാണ്. എക്സ് പ്ലാറ്റ്ഫോമിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും 2025ൽ പ്രദർശനത്തിനെത്തുമെന്നുമാണ് റിപ്പോർട്ട്. ( Dhanush to play Ilaiyaraaja in his biopic )

തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ കണക്ട് മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നത്. ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്നു നേരത്തെ തന്നെ ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ പറഞ്ഞിരുന്നു.

Read also: “മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര

ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്നമാണെന്ന് ബോളിവുഡ് സംവിധായകന്‍ ആര്‍.ബാല്‍കി വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

Story highlights- Dhanush to play Ilaiyaraaja in his biopic