ധനുഷിനൊപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും; റിലീസിനൊരുങ്ങി ‘ജഗമേ തന്തിരം’

സിനിമ ആസ്വാദകർ കാത്തിരിക്കുന്ന കാർത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിൽ മുഖ്യകഥാപത്രമായി മലയാളി താരം ജോജു ജോർജും അഭിനയിക്കുന്നുണ്ട്വി.ധനുഷിന്റെ നായികയായി വേഷമിടുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂൺ 18 ന് സിനിമ നെറ്റ്ഫ്ലിക്സ് റിലീസായാണ് എത്തുന്നത്. 

ഗ്യാങ്‌സ്റ്റർ ചിത്രമായി ഒരുക്കുന്ന ജഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. ജെയിംസ് കോസ്മോ, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  ചിത്രത്തിലേതായി പുറത്തുവന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷ് വരികൾ എഴുതിയ ഗാനം പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്.

Read also:റുബിക്‌സ് ക്യൂബിൽ മോഹൻലാലും മമ്മൂട്ടിയും സച്ചിനും ഉൾപ്പെടെ നിരവധി താരങ്ങൾ; സംഭവമാണ് അദ്വൈത്

അതേസമയം കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസ് പ്രതിസന്ധി കാരണം നീട്ടിവയ്ക്കുകയായിരുന്നു. പതിനേഴിലധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് ജഗമേ തന്തിരം.

Story highlights: jagame thanthiram release date declared