പ്രണയം പങ്കുവെച്ച് ധനുഷും ഐശ്വര്യ ലക്ഷ്മിയും; ശ്രദ്ധനേടി ‘ജഗമേ തന്തിര’ത്തിലെ ഗാനം

May 22, 2021

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ പ്രണയഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം, സിനിമ നെറ്റ്ഫ്ലിക്സ് റിലീസായാണ് എത്തുന്നത്. മാത്രമല്ല പതിനേഴിലധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്ന ആദ്യ തമിഴ് സിനിമയായിരിക്കും ധനുഷിന്റെ ജഗമേ തന്തിരം. ജൂൺ പതിനെട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമേരിക്കയിലെ മാഫിയ സംഘവും ഒരു ഇന്ത്യൻ ഗുണ്ടയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ നിറഞ്ഞ ഹാസ്യ ചിത്രമാണ് ജഗമേ തന്തിരം എന്നാണ് സൂചന.

Read More: അനൂപ് മേനോന്റെ നായികയായി സുരഭി ലക്ഷ്മി; ‘പദ്‌മ’ ടീസർ

കഴിഞ്ഞ മെയ് മാസത്തിലാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീണ്ടു. മാത്രമല്ല, തിയേറ്റർ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ, തിയേറ്ററുകൾ പൂർണമായും പ്രവർത്തന സജ്ജമാകാത്തതുകൊണ്ട് ഒടിടി റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു. ധനുഷിന് പുറമേ ഐശ്വര്യ ലക്ഷ്മി, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Story highlights- jagame thanthiram song