17 ഭാഷകളിൽ റിലീസിനൊരുങ്ങി ‘ജഗമേ തന്തിരം’

June 16, 2021
jagame thanthiram

തെന്നിന്ത്യൻ സിനിമ ആസ്വാദകർ കാത്തിരിക്കുന്ന കാർത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജഗമേ തന്തിരം റിലീസിനൊരുങ്ങുന്നു. ജൂൺ 18 ന് നെറ്റ്ഫ്ലിക്സ് റിലീസായി എത്തുന്ന ചിത്രം 190 രാജ്യങ്ങളിലായി പതിനേഴ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ മലയാളി താരം ജോജു ജോർജും അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ നായികയായി വേഷമിടുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. സുരുളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. ജെയിംസ് കോസ്മോ, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം ഗ്യാങ്‌സ്റ്റർ ചിത്രമായി ഒരുക്കുന്ന ജഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ചിത്രത്തിലേതായി പുറത്തുവന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷ് വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ്.

Read also:വാക്‌സിന്‍ സ്വീകരിക്കാന്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസ് പ്രതിസന്ധി കാരണം നീട്ടിവയ്ക്കുകയായിരുന്നു. പതിനേഴിലധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് ജഗമേ തന്തിരം.

Story highlights: Dhanush jagame thanthiram release