ആസിഡ് ആക്രമണത്തിന് ഇരയായി; ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ
ആസിഡ് ആക്രമണത്തിന് ഇരയായ രംഗോലിയുടെ പേര് ചിലര്‍ക്കെങ്കിലും പരിചിതമാണ്. ബോളിവുഡ് താരം കങ്കണയുടെ സഹോദരിയാണ് രംഗോലി. ആസിഡ് ആക്രമണത്തിന് ഇരയായ രംഗോലി യോഗയിലൂടെയാണ് ജീവിതം തിരികെ പിടിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കങ്കണ. സഹോദരിയെക്കുറിച്ച് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
കങ്കണ സിനിമയില്‍ പേരെടുക്കുന്നതിന് മുമ്പേയാണ് സഹോദരി രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം 53 ശസ്ത്രക്രിയകള്‍ക്കും രംഗോലി വിധേയമായിരുന്നു. 21 വയസ്സായിരുന്നു അന്ന് രംഗോലിയുടെ പ്രായം. ആസിഡ് ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച പകുതിയോളം നഷ്ടമായി. മുഖം പൊള്ളി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ ക്ഷതം ഏറ്റു.
Read more: പതിവായി സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ വരണ്ടുപോകുന്ന കൈകൾക്ക് പരിഹാരം
മാനസികമായും ഈ അപകടം രംഗോലിയെ തകര്‍ത്തു. മരുന്നുകള്‍ കഴിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് രംഗോലി യോഗാ ക്ലാസില്‍ ചേര്‍ന്നു. അത് അവളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആസിഡ് ആക്രമണത്തിന് ശേഷം സംസാരം കുറച്ച രംഗോലി യോഗയില്‍ സജീവമായതോടെ വീണ്ടും സംസാരിച്ചു തുടങ്ങി. തുടര്‍ന്ന് തന്റെ വീട്ടിലുള്ളവരെല്ലാം തന്നെ യോഗയുടെ ഭാഗമായെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
Story highlights: Kangana Ranaut Shares Sister Rangoli Chandel’s ‘inspiring Yoga Story’ After Acid Attack