ചടുലമായ ചുവടുകളുമായി കീർത്തി സുരേഷിന്റെ നൃത്തം- വിഡിയോ

June 23, 2021

നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് നടി കീർത്തി സുരേഷ്. അതിനിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ സമയം കണ്ടെത്താറുണ്ട് താരം. രംഗ് ദേ എന്ന തെലുങ്ക് ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്കിടയിൽ മനോഹരമായ നൃത്തവുമായി എത്തിയിരിക്കുകയാണ് താരം.

ആൾതോട്ട ഭൂപതി എന്ന ഹിറ്റ് വിജയ് ഗാനത്തിനാണ് കീർത്തി സുരേഷ് ചുവടുവെച്ചത്. പ്രിയതരത്തിനൊരു പിറന്നാൾ സർപ്രൈസ് കൂടിയായിരുന്നു ഈ നൃത്തം. നടൻ വിജയ്‌യുടെ കടുത്ത ആരാധികയുമാണ് കീർത്തി സുരേഷ്. അതേസമയം,  ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘ആദിപുരുഷ്’, സർക്കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Read More: കിടിലന്‍ ഗെറ്റപ്പില്‍ വിജയ്; പിറന്നാള്‍ ദിനത്തില്‍ ബീസ്റ്റ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.

Story highlights- keerthy suresh dancing