കിടിലന്‍ ഗെറ്റപ്പില്‍ വിജയ്; പിറന്നാള്‍ ദിനത്തില്‍ ബീസ്റ്റ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

June 22, 2021
Beast Vijay movie second look poster

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ്. പിറന്നാള്‍ നിറവിലാണ് താരം. സമൂഹമാധ്യമങ്ങളിലടക്കം വിജയ്-ക്കുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്. അതേസമയം ശ്രദ്ധ ആകര്‍ഷിക്കുകയാണ് വിജയ്-യുടെ പുതിയ സിനിമയുടെ പോസ്റ്റര്‍.

ബീസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. ചിത്രത്തെക്കുറിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പേര് പുറത്തുവിടുന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു. വിജയ് ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: ഇങ്ങനെയൊരു ഡാന്‍സ് പ്രകടനം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും: വിഡിയോ

അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തെത്തിയ പോസ്റ്ററുകളും ഈ സൂചന ശരിവയ്ക്കുന്നു. പൂജ ഹെഗ്ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം.

Story highlights: Beast Vijay movie second look poster