‘ഖോ ഖോ’ ഇനി ആമസോണിലും കാണാം

June 3, 2021

രജിഷ വിജയൻ നായികയായി എത്തിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ഖോ ഖോ. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററിൽ നിന്നും പിൻവലിച്ചിരുന്നു. ഇപ്പോഴിതാ ആമസോണിൽ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം. സംവിധായകൻ രാഹുൽ റിജി നായരാണ് ഫേസ്ബുക്കിലൂടെ പുതിയ വിശേഷം പങ്കുവെച്ചത്. ആമസോണിന് മുൻപ് ടെലിവിഷൻ പ്രീമിയറായും ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

2017ൽ ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സംവിധായകനാണ് രാഹുൽ റിജി നായർ. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

Read More: കാലവർഷം ഇന്നെത്തിയേക്കും; നാലു ജില്ലകളിൽ യെല്ലോ അലേർട്ട്

മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.ചിത്രത്തിനായുള്ള രജിഷയുടെ മേക്കോവറും ശ്രദ്ധനേടിയിരുന്നു.

Story highlights- kho kho movie amazon release