‘അതിഥികൾ എത്തി, ഇനി ഒരാൾക്ക് കൂടിയുള്ള കാത്തിരിപ്പ്’- വിഡിയോ പങ്കുവെച്ച് ലാൽ ജോസ്
സിനിമാ പ്രവർത്തകരുടെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് ഒരു കൗതുകമുണ്ട്. പ്രിയ താരത്തിന്റെയും ഇഷ്ട സംവിധായകന്റെയും മനസ് കവർന്ന ഗായകരുടേയുമെല്ലാം വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം വളരെയധികം ശ്രദ്ധ നേടും. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് സംവിധായകൻ ലാൽ ജോസ്.
ഇപ്പോഴിതാ, തന്റെ വീട്ടിലെ കുഞ്ഞതിഥികളുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ലാൽ ജോസ്. ഒറ്റപ്പാലത്തെ മായന്നൂരിലെ വീട്ടിൽ ലോക്ക്ഡൗൺ കാലം ചിലവഴിക്കുന്നതിനിടയിലാണ് വാഴക്കയ്യിൽ കൂടുകൂട്ടിയ കിളികളുടെ വിശേഷം ലാൽ ജോസ് പങ്കുവെച്ചത്.
വീട്ടുവളപ്പിലെ വഴക്കുലയ്ക്കിടയിൽ കൂടുകൂട്ടി വിരിയാൻ കാത്തിരിക്കുകയാണ് മൂന്നു നീല മുട്ടകൾ. കരിയില കിളിയുടെ മുട്ടകളാണ് ഇവ. എന്നാൽ പലരും ആദ്യമായാണ് നീല നിറത്തിലുള്ള മുട്ടകൾ കാണുന്നത്. ‘മായന്നൂരിലെ ഞങ്ങടെ വീട്ടിൽ പുതിയ അതിഥികൾ വരാറായി.. ശാസ്ത്രഭാഷയിൽ ‘Eggs of Jungle babbler’ നമ്മക്ക് പൂത്താങ്കിരി അല്ലെങ്കിൽ കരിയില കിളി മുട്ട ..( കദളീ വന ഹൃദയനീഡത്തിൽ ഒരു കിളി മുട്ട അടവച്ചു കവിതയായി നീ വിരിയപ്പതും – എന്നെഴുതിയ ഒ.എൻ.വി സാറിനെയും ഓർക്കുന്നു’. ലാൽ ജോസിന്റെ വാക്കുകൾ.
Read More: ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ‘അലരേ നീയെന്നിലെ…’: 50 ലക്ഷത്തിലധികം കാഴ്ചക്കാര്‍
മുട്ടകൾ വിരിഞ്ഞ വിഡിയോയും ലാൽ ജോസ് പങ്കുവെച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. സഹസംവിധായകനായി തുടങ്ങി പിന്നീട് സ്വന്തമായി ചിത്രങ്ങളൊരുക്കുകയായിരുന്നു അദ്ദേഹം. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് ലാൽ ജോസ്. സിനിമാതിരക്കുകളിലായിരിക്കുമ്പോഴും സൗഹൃദത്തിനും കുടുംബത്തിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ലാൽ ജോസ്.
Story highlights- lal jose sharing video of Eggs of Jungle babbler