ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ‘അലരേ നീയെന്നിലെ…’: 50 ലക്ഷത്തിലധികം കാഴ്ചക്കാര്‍

June 9, 2021
Alare song cross 5M views in YouTube

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ജീവാംശമായി താനേ…, നീ ഹിമമഴയായ്… തുടങ്ങിയ കൈലാസ് മേനോന്റെ ഈണത്തില്‍ പിറന്ന പ്രണയഗാനങ്ങള്‍ ഇന്നും മലയാള മനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൈലാസ് മേനോന്റെ ഈണത്തില്‍ പിറന്ന ഏറ്റവും പുതിയ പ്രണയ ഗാനമാണ് അലരേ നീയെന്നിലെ.

ഇപ്പോഴിതാ ഈ ഗാനത്തെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. യൂട്യൂബില്‍ അമ്പത് ലക്ഷത്തിലേറെയാണ് ഗാനത്തിന്റെ കാഴ്ചക്കാര്‍. 2021- ല്‍ പ്രേക്ഷകരിലേക്കെത്തിയ മലയാള ഗാനങ്ങളില്‍ അമ്പത് ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുന്ന ആദ്യ ഗാനവും അലരേ നീയെന്നിലെ… ആണ്.

Read more: ‘കണ്ണാടി വാതില്‍ നീ തുറന്നുവോ…’; അലാപനത്തിലും വിസ്മയിപ്പിച്ച് സംഗീസംവിധായകന്‍ രാഹുല്‍ രാജ്

മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശബരീഷിന്റേതാണ് ഗാനത്തിലെ വരികള്‍. ആര്യന്‍, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി 25-നാണ് ഗാനം പ്രേക്ഷകരിലേക്കെത്തിയത്.

അതേസമയം അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്‍വഹിയ്ക്കുന്നതും. അര്‍ജുന്‍ അശോകന് പുറമെ ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ശബരീഷ് വര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Alare song cross 5M views in YouTube