മകന്റെ ക്ലാസ്മുറിയില്‍ മനോജ് കെ ജയന്റെ പാട്ട്; അസുലഭ നിമിഷം പങ്കുവെച്ച് താരം
സിനിമയില്‍ അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മറ്റ് വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു വിഡിയോയായണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും. മകന്റെ ക്ലാസ്മുറിയില്‍ നിന്നും പാട്ടു പാടുന്ന ചലച്ചിത്ര താരം മനോജ് കെ ജയന്റേതാണ് ഈ വിഡിയോ. താരംതന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.
പുതിയ അധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചപ്പോള്‍ ആശംസയറിയിച്ചുകൊണ്ടാണ് ഈ പാട്ടുവിഡിയേ മനോജ് കെ ജയന് പങ്കുവെച്ചത്. ‘ 2 വര്‍ഷം മുന്‍പ്, മോന്‍ന്റെ ക്ലാസ്സില്‍ ഒരു ഫംഗ്ഷനു പോയപ്പോള്‍… ബാക്ക്ഗ്രൗണ്ടില്‍ ടീച്ചറിന്റെ ശബ്ദം കേള്‍ക്കാം.. ഏറ്റവും ബാക്ക് സീറ്റില്‍ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം… ക്ലാസ്സ് റൂമില്‍ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാന്‍ അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ എന്നും വിഡിയോയ്ക്കൊപ്പം താരം കുറിച്ചു.
Read more: മരക്കാറിന് ലഭിച്ച ദേശീയ അംഗീകാരം രണ്ട് സംവിധായകര്‍ക്കായി സമര്‍പ്പിച്ച് പ്രിയദര്ശന്
കണ്ണാം തുമ്പി പോരാമോ എന്ന ഗാനമാണ് കുട്ടികള്‍ക്കായി മനോജ് കെ ജയന് ആലപിച്ചത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടേതാണ് ഗാനത്തിലെ വരികള്‍. ഔസേപ്പച്ചന് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Manoj K Jayan singing in Son’s classroom