മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രിയഗാനം ഗംഭീരമായി ആലപിച്ച് എംജി ശ്രീകുമാര്‍

മനോഹരമായ സ്വരമാധുര്യം കൊണ്ട് ആസ്വാദകരുടെ പ്രിയം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. കുരുന്ന് ഗായകര്‍ അണിനിരക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിലെ വിധികര്‍ത്താക്കളില്‍ ഒരാള്‍ക്കൂടിയാണ് അദ്ദേഹം. പലപ്പോഴും അതിഗംഭീരമായ ആലാപന മാധുര്യം കൊണ്ട് എംജി ശ്രീകുമാര്‍ ടോപ് സിംഗര്‍ വേദിയേയും സംഗീതസാന്ദ്രമാക്കുന്നു.
മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ‘ഒരു മുഖം മാത്രം കണ്ണില്‍…’ എന്ന ഗാനവും എംജി ശ്രീകുമാര്‍ ടോപ് സിംഗര്‍ വേദിയില്‍ ആലപിച്ചു. അതിഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. തനിക്ക് എക്കാലത്തും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഇതെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
Read more: രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും
ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1978-ലാണ് ഈ ഗാനം പ്രേക്ഷകരിലേക്കെത്തിയത്. സലീല്‍ ചൗധരിയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. കെജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: MG Sreekumar singing Oru Mugham Mathram in Flowers Top Singer