കണക്കുകൂട്ടി സാബിത് സ്വന്തമാക്കിയത് ലോകറെക്കോർഡ്

June 25, 2021

ലോകറെക്കോർഡിന്റെ നിറവിലാണ് പാലക്കാട് കൂറ്റനാട് സ്വദേശി മു​ഹ​മ്മ​ദ് സാ​ബി​ത് എന്ന പത്തൊൻപതുകാരൻ. കണക്ക് കൂട്ടലിലാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്. കണക്കുകൂട്ടളിൽ വിസ്മയിപ്പിക്കുന്ന സാബിത് നേരത്തെ ഇ​ന്ത്യ, ഏ​ഷ്യ റെ​ക്കോ​ഡു​ക​ൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സാബിത് 81 സെക്കന്റിനുള്ളിൽ 100 സഖ്യകൾ കൂട്ടിയും കിഴിച്ചും കൃത്യമായ ഉത്തരം കണ്ടെത്തി ലോക റെക്കോർഡും നേടിയത്.

ഇ​റ്റ​ലി സ്വ​ദേ​ശി​യു​ടെ റെക്കോർഡ് മറികടന്നാണ് സാബിത്ത് യൂണിവേഴ്‌സ് റെക്കോർഡ്‌സ് ഫോറത്തിൽ സാബിത്ത് ഇടം നേടിയത്. ലോ​ക്ഡൗ​ണ്‍ കാലത്തെ വി​ര​സ​ത മാ​റ്റാ​നാ​യി കണക്കുകൾ കൂട്ടി പ​രി​ശീ​ല​നം ആരംഭിച്ചതാണ് സാബിത്. പിന്നീടത് ഹരമായി മാറിയ സാബിത് ഇതിനോടകം നിരവധി റെക്കോർഡുകളും സ്വന്തമാക്കിക്കഴിഞ്ഞു.

Read also: രോഗബാധിതനായ ആരാധകന് ആശ്വാസം പകർന്ന് കമൽഹാസൻ; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ

സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് കൂറ്റനാട് സ്വദേശി സാബിത്. നിരവധിപ്പേരാണ് സാബിത്തിന്റെ ഈ നേട്ടത്തിൽ അഭിനന്ദനങ്ങളുമായി എത്തുന്നത്.

Story highlights; Muhammed Sabith won-urf record