‘ഞാൻ വ്യക്തമായി ഓർമ്മിക്കുന്ന ദിവസം’- ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ വാർഷികം ആഘോഷിച്ച് നമിത പ്രമോദ്
മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്.
പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി നമിത പ്രമോദ് വേഷമിട്ടു. കഴിഞ്ഞ വർഷമാണ് നമിത ജീവിതത്തിലെ വലിയൊരു നേട്ടം കൈവരിച്ചത്. സ്വന്തമായൊരു അപ്പാർട്മെന്റ്റ് നമിത എറണാകുളത്ത് വാങ്ങി. ലോക്ക്ഡൗൺ കാലത്ത് നടന്ന ഗൃഹപ്രവേശ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും നടി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ, സ്വപ്ന ഗൃഹം സ്വന്തമാക്കി ഒരു വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് നമിത പ്രമോദ്. ‘ഞാൻ വ്യക്തമായി ഓർമ്മിക്കുന്ന ദിവസം.. ഉല്ലാസകരമായ ഹൃദയത്തോടെ ഞങ്ങൾ ഈ ദിവസത്തെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു. ഞാൻ അൽപ്പം ആവേശഭരിതയായിരുന്നതിനാലാണ് എന്റെ മുഖഭാവങ്ങൾ ഇങ്ങനെ..’- നമിതയുടെ വാക്കുകൾ.
Read More: ഒടിടി റിലീസിനൊരുങ്ങി ഫഹദ് ഫാസിൽ, പൃഥ്വിരാജ് ചിത്രങ്ങൾ…
മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Story highlights- namitha pramod new home memories