‘നാൽപ്പതു വർഷങ്ങൾക്ക് അപ്പുറമുള്ള ഞാൻ’- ചിത്രം പങ്കുവെച്ച് നരേൻ
മലയാള സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് നരേൻ. നായകനായും സഹനടനായുമെല്ലാം തിളങ്ങിയ നരേൻ തമിഴ് സിനിമാലോകത്തും പ്രിയങ്കരനാണ്. നിരവധി സിനിമകളിൽ പ്രധാന വേഷത്തിൽ നരേൻ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ നരേൻ ഇപ്പോഴിതാ, ഒരു രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ഭാവിയിലെ തന്റെ അവതാരമാണിതെന്നു പറഞ്ഞുകൊണ്ട് പ്രായമേറിയ ഒരു ലുക്ക് പങ്കുവയ്ക്കുകയാണ് നടൻ.’നാൽപ്പതുവർഷങ്ങൾക്ക് അപ്പുറം ഞാൻ. അവിടെ ഞാൻ എത്തുന്നതുവരെ, ഈ യാത്ര സാഹസികമായി തുടരട്ടെ. ഈ ചിത്രം എല്ലായ്‌പ്പോഴും ഈ വിലയേറിയ സ്ഥലത്ത് ജീവിക്കാൻ എന്നെ ഓർമ്മപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും’- ചിത്രം പങ്കുവെച്ചുകൊണ്ട് നരേൻ കുറിക്കുന്നു.
നരേന്റെ പ്രിയ സുഹൃത്തും നടനുമായ ജയസൂര്യയും ചിത്രത്തിന് രസകരമായ ഒരു കമന്റുമായി എത്തി. തന്റെ പുതിയ ചിത്രം ‘ജോൺ ലൂഥറി’ൽ ഇതേ ലുക്ക് ആണെന്ന് ജയസൂര്യ കമന്റ്റ് ചെയ്യുന്നു. ‘ടാ… നീ ഇങ്ങനെ ആയാ..?ഞാനും ജോൺ ലൂഥർ തുടങ്ങുമ്പോൾ നായകന് ഒരു വോക്കിംഗ് സ്റ്റിക്ക് വേണം എന്ന് പറഞ്ഞു വെച്ചിട്ടുണ്ട് .മിക്കവാറും ആ സമയം ആകും അളിയാ പുറത്തിറങ്ങുമ്പോ..’- ജയസൂര്യ കുറിക്കുന്നു. ഉണ്ടായിരുന്ന അഭിനയോം മറന്ന് തുടങ്ങി .അതേസമയം, മലയാളത്തിലെ നരേന്റെ അവസാന ചിത്രം ‘മാർക്കോണി മത്തായി’ ആയിരുന്നു.
Read More: 17 ഭാഷകളിൽ റിലീസിനൊരുങ്ങി ‘ജഗമേ തന്തിരം’
അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നരേൻ തമിഴിലാണ് കൂടുതൽ തിളങ്ങിയത്. തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ യഥാർത്ഥ പേരായ സുനിൽ മാറ്റി നരേനിലേക്ക് ചേക്കേറുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ നരേന്റെ താരമൂല്യം ഉയർത്തി. പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ.
Story highlights- Narain shares his avatar of 40 years from now