ലോകേഷ് കനകരാജിന്റെ ‘വിക്രം’ ഒരുങ്ങുന്നു; കമൽ ഹാസനൊപ്പം നരേനും
മലയാളത്തിന് പുറമെ തമിഴ്സിനിമാലോകത്തും നടൻ നരേന് മികച്ച പ്രേക്ഷക സ്വീകാര്യതയുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന സിനിമയിൽ നിർണായക വേഷത്തിൽ എത്തിയ നരേൻ വീണ്ടും അതെ സംവിധായകന്റെ ചിത്രത്തിൽ വേഷമിടുകയാണ്. കമൽ ഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിലാണ് നരേനും എത്തുന്നത്.
കമൽ ഹാസന്റെ 232 ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല് ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. വിക്രം എന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. ചിത്രത്തിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും ചിത്രത്തിൽ വേഷമിടുമെന്നും റിപ്പോർട്ട് ഉണ്ട്.
Read More: ‘അടി വേണോ കുട്ടിക്ക്?’; മേഘ്ന ടീച്ചറുടെ വിദ്യാർത്ഥികളായി ജഡ്ജസ്- ചിരി വിഡിയോ
സിനിമയിൽ നടൻ ഫഹദ് ഫാസിൽ വില്ലനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുമ്പോൾ മറ്റൊരു പ്രധാന വേഷമാണ് ഫഹദ് ഫാസിൽ ചെയ്യുന്നതെന്നാണ് സൂചന. അതേസമയം, കമൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണ് ഇന്ത്യൻ 2. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlights- Narain will be joining hands with kamal hassan