‘അടി വേണോ കുട്ടിക്ക്?’; മേഘ്‌ന ടീച്ചറുടെ വിദ്യാർത്ഥികളായി ജഡ്ജസ്- ചിരി വിഡിയോ

June 28, 2021

ജനപ്രിയ പരിപാടികൾകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചാനലാണ് ഫ്ളവേഴ്സ്. ചിരിയും ചിന്തയും പങ്കുവയ്ക്കുന്ന നിരവധി പരിപാടികൾ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രായഭേദമന്യേ എല്ലാ കാഴ്ചക്കാരുടെയും ഇഷ്ട റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. ഒന്നാം സീസണിലെ ജനപ്രിയത രണ്ടാം സീസണിലും ടോപ് സിംഗർ നിലനിർത്തി.

പാട്ടുവിശേഷങ്ങൾക്കൊപ്പം രസകരമായ സംഭാഷണങ്ങളുമായി എപ്പോഴും മത്സരാർത്ഥികൾ പാട്ടുവേദിയിൽ ചിരി പടർത്താറുണ്ട്. കുസൃതിയും കുറുമ്പും നിറഞ്ഞ ഒട്ടേറെ മത്സരാർത്ഥികൾ ടോപ് സിംഗർ വേദിയിലുണ്ട്. അവരിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധനേടിയ പാട്ടുകാരിയാണ് മേഘ്‌ന സുമേഷ്.

Read More: ഒരേ രംഗം രണ്ടു നായകന്മാർക്കൊപ്പം അവതരിപ്പിച്ച് ഐശ്വര്യ റായ്; ശ്രദ്ധേയമായി വിഡിയോ

രസികൻ സംസാരത്തിലൂടെ ഇഷ്ടംനേടിയ മേഘ്‌നയുടെ ചിരി പടർത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മേഘ്‌ന ടീച്ചറായാണ് കുഞ്ഞു മിടുക്കി എത്തിയിരിക്കുന്നത്. ജഡ്ജസ് മേഘ്‌ന ടീച്ചറുടെ വിദ്യാർത്ഥികളായും എത്തി. കൂട്ടത്തിൽ ഏറ്റവും കുറുമ്പുള്ള കുട്ടിയാണ് എം ജി ശ്രീകുമാർ. ഇവർ തമ്മിലുള്ള രസകരമായ സംഭാഷണമാണ് ശ്രദ്ധേയമാകുന്നത്.

Story highlights- mekhna sumesh as funny teacher