‘ഈ കൊവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം..’- ഒമർ ലുലുവിനെ തേടിയെത്തിയ മോഹൻലാലിൻറെ ഫോൺകോൾ

June 2, 2021

കൊവിഡ് കാലത്ത് തന്നെ തേടിയെത്തിയ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ഒമർ ലുലു. തന്റെ പുതിയ മ്യൂസിക് ആൽബം കണ്ടിട്ട് നടൻ മോഹൻലാൽ അഭിനന്ദിച്ച വിശേഷമാണ് ഒമർ ലുലു പങ്കുവയ്ക്കുന്നത്.

ഒമർ ലുലുവിന്റെ വാക്കുകൾ;

സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ആകെ സ്ട്രക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം.. ഒമർ ഞാന്‍ ‘മഹിയിൽ മഹാ’ എന്ന ഒമറിന്റെ പുതിയ ആൽബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയിൽ മഹയും, മാണിക്യ മലരും ഒക്കെ. പുതിയ ട്യൂണിൽ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആൽബത്തിൽ വർക്ക് ചെയ്ത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞു. പുതിയ സിനിമാ വിശേഷങ്ങളുമൊക്കെ ചോദിച്ച് ആശംസകൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ കൊവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം.

Read More: ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് ഹിറ്റായി; പക്ഷേ, ഈ ഫാത്തിമ ആരാണെന്ന് മാത്രം മിയക്കുട്ടിയോട് ചോദിക്കരുത്- രസികൻ വിഡിയോ

സോഷ്യൽ മീഡിയ താരങ്ങളായ അജ്മൽ ഖാനും, ജുമാന ഖാനും വേഷമിട്ട ആൽബമാണ് ജാനാ മേരെ ജാനാ. പി ടി മുഹമ്മദ് റഹ്മാന്റെ വരികൾക്ക് പീർ മുഹമ്മദ് സംഗീതം പകർന്ന പ്രസിദ്ധമായ ഗാനമാണ് മഹിയിൽ മഹ. ആൽബത്തിനായി സംഗീതം പകർന്നിരിക്കുന്നത് ജുബൈർ മുഹമ്മദ് ആണ്. വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.

Story highlights-omar lulu about mohanlal