‘ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം..’- സച്ചിയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ വേദനയോടെ പൃഥ്വിരാജ്
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓർമ്മകൾക്ക് ഒരുവർഷം. സുഹൃത്തും സഹോദരതുല്യനുമായ സച്ചിയെക്കുറിച്ച് വൈകാരികമായി കുറിക്കുകയാണ് നടൻ പൃഥ്വിരാജ്. ‘ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം..സച്ചി..ഒരുവർഷം’- പൃഥ്വിരാജ് കുറിക്കുന്നു. വർഷങ്ങളായി കൂടെ നിന്ന ഉറ്റസുഹൃത്തായിരുന്നു പൃഥ്വിരാജിന് സച്ചി. തെല്ലൊന്നുമല്ല അദ്ദേഹത്തിന്റെ വേർപാട് പൃഥ്വിരാജിനെ ഉലച്ചത്.
ഒരുപാട് സുന്ദര സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കെല്പുണ്ടായിരുന്ന സംവിധായകന് സച്ചിയേയും അപ്രതീക്ഷിതമായാണ് മരണം കവര്‍ന്നത്. സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടകന്നിട്ടില്ല സിനിമാലോകവും. അതേസമയം, സച്ചിയുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ്.
Read More:‘കോൾഡ് കേസ്’ ജൂൺ 30ന് ആമസോണിൽ
സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാര്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.