ഇത് വിധി കാത്തുവെച്ച നിമിഷം; സോളമന്റെ മുന്നിലെത്തിയ റോയ്, പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ‘പ്രിയങ്കരി’

June 12, 2021

സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്…ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് പ്രിയങ്കരിയിൽ സംപ്രേക്ഷണം ചെയ്യുന്നത്. ചതിയിലൂടെ ഡെയ്‌സി എന്ന പെൺകുട്ടിയെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തിയെങ്കിലും റോയ്‌യെ മതിയെന്ന് ഡെയ്‌സി തീരുമാനിക്കുകയിരുന്നു. എന്നാൽ പിന്നീട് ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിയുന്നു…തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് കുടുംബ പ്രേക്ഷകർക്ക് ആകാംഷയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നത്.

സംഭവ ബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് പ്രിയങ്കരി പ്രേക്ഷകരിലേക്കെത്തുന്നത്. നിഷ്‌കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്ന പരമ്പര ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു. 

Read also;രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 70 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്, മരണം 4,002

എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സംപ്രേക്ഷണം ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയതാണ് ‘പ്രിയങ്കരി’. പ്രിയങ്കരിയിൽ ഡെയ്‌സി എന്ന കഥാപാത്രമായി വേഷമിടുന്നത് ചലച്ചിത്രതാരം ഷഫ്‌നയാണ്. ഷഫ്നയ്ക്ക് പുറമെ വത്സല മേനോനും ചില പുതുമുഖതാരങ്ങളും പ്രിയങ്കരിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നുണ്ട്.

Story Highlights:Priyankari episode