കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങി ഡെയ്‌സിയുടെ ജീവിതം; പ്രിയങ്കരിക്ക് പ്രിയമേറുന്നു

June 21, 2021
Priyankari latest promo article

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് പ്രയങ്കരി. ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. പുതിയ കഥാമുഹൂര്‍ത്തങ്ങളിലേക്ക് കടന്നെത്തിയിരിക്കുന്ന പ്രിയങ്കരിക്ക് പ്രിയമേറുകയാണ് മലയാള ടെലിവിഷന്‍ ആസ്വാദകര്‍ക്കിടയില്‍.

ഡെയ്‌സിയാണ് പ്രിയങ്കരിയിലെ കേന്ദ്ര കഥാപാത്രമായെത്തുന്നത്. റോയ്-യുടെ വീട്ടില്‍ നിന്നും പോന്നുവെങ്കിലും വിധി ഇപ്പോഴും കരിനിഴല്‍ വീഴ്ത്തുകയാണ് ഡെയ്‌സിയുടെ ജീവിതത്തില്‍. ചലച്ചിത്രതാരം ഷഫ്‌ന ആണ് പ്രിയങ്കരിയില്‍ ഡെയ്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read more: പുകവലി ശീലത്തെ ഓടിത്തോല്‍പ്പിച്ച മനുഷ്യന്‍

ത്രികോണ പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പരമ്പരയാണ് പ്രിയങ്കരി. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. നമുക്ക് ചുറ്റും നടമാടുന്ന ചിരപരിചിതമായ പല സംഭവങ്ങളുടേയും പ്രതിഫലനംകൂടിയാണ് പ്രിയങ്കരി. മനോഹരമായ ഒരു മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പിക്കാം.

Story highlights: Priyankari latest promo article