യുക്കുലേലെയിൽ താളമിട്ട് റീബ മോണിക്ക പാടി, ‘കൺമണി അൻപോട് കാതലൻ ..’

ലോക്ക്ഡൗൺ സമയത്ത് ഒളിഞ്ഞിരുന്ന കഴിവുകൾ കണ്ടെത്തുന്ന തിരക്കിലായിരുന്നു എല്ലാവരും. അഭിനയത്തിന് പുറമെയുള്ള കഴിവുകൾ അഭിനേതാക്കളും കണ്ടെത്തി. നടി റീബ മോണിക്ക ആലാപനത്തിലുള്ള കഴിവുകളാണ് ലോക്ക്ഡൗണിൽ പൊടിതട്ടിയെടുത്തത്.

ഇപ്പോഴിതാ, കമൽ ഹാസൻ നായകനായ ഗുണയിൽ നിന്ന് ഇളയരാജ സംഗീതം നൽകിയ ‘കൻമണി അൻപോടു കാതലൻ’ എന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് റീബ മോണിക്ക. സംഗീതം ഒരു വ്യക്തിയെന്ന നിലയിൽ തന്റെ ആത്മാവിനെ ഉയർത്തുകയും മനസ്സിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നുവെന്ന് റീബ പാട്ടിനൊപ്പം കുറിക്കുന്നു.

യുക്കുലേലെയിൽ സ്വയം താളമിട്ടാണ് റീബ ഗാനമാലപിച്ചത്. റിയാലിറ്റി ഷോയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ റീബ മോണിക്ക പൈപ്പിൻ ചോട്ടിലെ പ്രണയത്തിലൂടെയാണ് നായികയായത്. പിന്നീട് വിജയ്‌യ്ക്കൊപ്പം ബിഗിൽ എന്ന സിനിമയിലും വേഷമിട്ടു.

Read More: മരണം കവര്‍ന്നെടുത്ത പൂവച്ചല്‍ ഖാദറിനെ ഓര്‍ത്ത് പാടി ഷഹബാസ് അമന്‍

വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇനി റീബ അഭിനയിക്കുന്നത്. കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- Reba Monica John’s rendition of Kanmani Anbodu Kadhalan