റിവഞ്ച് ത്രില്ലറുമായി ദൃശ്യത്തിലെ വരുൺ പ്രഭാകർ എത്തുന്നു- ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ഒരുങ്ങുന്നു

നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും നടൻ റോഷൻ ബഷീർ ശ്രദ്ധേയനായത് ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് സിനിമകളിൽ സജീവമായിരുന്നില്ല റോഷൻ. ഇടവേളയ്ക്ക് ശേഷം അഭിനയലോകത്തേക്ക് മടങ്ങിയെത്തുകയാണ് താരം. ഇത്തവണ റിവഞ്ച് ത്രില്ലറുമായാണ് റോഷൻ എത്തുന്നത്.
‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’എന്ന ചിത്രത്തിലാണ് റോഷൻ വേഷമിടുന്നത്. ബിജോയ് പി ഐ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻസെന്റ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് റോഷൻ ബഷീർ അവതരിപ്പിക്കുന്നത്.
Read More: ടോപ് സിംഗർ വേദിയിൽ ദീപക് ദേവിനെ കാത്തിരുന്ന സർപ്രൈസ്, പാട്ടുവേദിയിലെ സുന്ദരനിമിഷങ്ങൾ…
അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രീയേഷന്‍സ് ആണ് നിര്‍മ്മാണം. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ജൂൺ അവസാനത്തോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തും.
Story highlights- roshan basheer’s new movie