അച്ഛനൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ- വിഡിയോ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി എത്തി നായികയായ സാനിയ നൃത്തവേദിയിൽ നിന്നുമാണ് അഭിനയത്തിലേക്ക് ചുവടുമാറ്റിയത്. അതുകൊണ്ടുതന്നെ ഇൻസ്റ്റാഗ്രാമിൽ പതിവായി പങ്കുവയ്ക്കുന്നത് മനോഹരമായ നൃത്തവിഡിയോകളാണ്. ഇപ്പോഴിതാ, അച്ഛനൊപ്പം തകർപ്പൻ നൃത്തവുമായി എത്തിയിരിക്കുകയാണ് നടി.
വാത്തി കമിംഗ് എന്ന ഗാനത്തിനാണ് സാനിയ ചുവടുവയ്ക്കുന്നത്. ഒരേ വേഷത്തിൽ അച്ഛനും കൂടെയുണ്ട്. ഇരുവരും ചേർന്ന് മനോഹരമായൊരു അനുഭവമാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രങ്ങളോ വിഡിയോകളോ സാനിയ അപൂർവമായി മാത്രം പങ്കുവയ്ക്കുന്നതുകൊണ്ട് ഇരുവരും ചേർന്നുള്ള നൃത്തം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Read More: ജപ്പാനിൽ തിയേറ്റർ റിലീസിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’
കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ബിയാട്രീസ് എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
Story highlights- saniya dancing with father