‘ചില ക്ലബ്ബ്ഹൗസ് ചാറ്റ് റൂമുകളുടെ അവസ്ഥ ഇതാണ്’- ട്രോൾ വിഡിയോയുമായി സാനിയ ഇയ്യപ്പൻ

June 5, 2021

സമൂഹമാധ്യമങ്ങളിലെ പുതിയ തരംഗമാണ് ക്ലബ്ബ്ഹൗസ്. തുടങ്ങിയിട്ട് ഒരു വര്ഷം കഴിഞ്ഞെങ്കിലും ഐഓഎസ് ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ഇതുവരെ ലഭ്യമായിരുന്നത്. ഇപ്പോൾ ആൻഡ്രോയിഡിലേക്കും ക്ലബ്ബ്ഹൗസ് എത്തിയതോടെ കൂടുതൽ ജനപ്രിയമായി മാറിയിരിക്കുകയാണ്. ശബ്ദ സംവാദങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ക്ലബ്ബ്ഹൗസ് മലയാളികൾക്കിടയിലേക്ക് എത്തിയപ്പോൾ രസകരമായ മാറ്റങ്ങളും ഉണ്ടായി.

ഇപ്പോഴിതാ, ചില ക്ലബ്ബ്ഹൗസ് വിശേഷങ്ങൾ ട്രോളിലൂടെ അവതരിപ്പിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. ‘ചില ക്ലബ്ബ്ഹൗസ് ചാറ്റ് റൂമുകളുടെ അവസ്ഥ ഇതാണ്’ എന്ന് പറഞ്ഞുകൊണ്ട് രസകരമായ വിഡിയോ പങ്കുവയ്ക്കുകയാണ് നടി. സാനിയയും സുഹൃത്തുക്കളും ചേർന്നാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇപ്പോൾ നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ബിയാട്രീസ് എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read More: ‘ഡോൾമ അമ്മായി ഒരു ചായ..’- വീണ്ടും ചിരിപടർത്തി കുഞ്ഞുമിടുക്കികൾ

സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

Story highlights- saniya iyyappan troll video