‘എൻറെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം’- ഫാദേർസ് ഡേയിൽ ഹൃദ്യമായ കുറിപ്പുമായി ഷമ്മി തിലകൻ

ശബ്ദം കൊണ്ടും ഭാവം കൊണ്ടും വില്ലൻ വേഷങ്ങൾ അതി മനോഹരമായി അവതരിപ്പിക്കുന്ന നടനാണ് ഷമ്മി തിലകൻ. പതിവിൽ നിന്നും വിപരീതമായി ഷമ്മി തിലകനെ തേടിയെത്തിയ ശ്രദ്ധേയ വേഷമായിരുന്നു ജോജിയിലേത്. വില്ലനിൽ നിന്നും മറ്റു കഥാപാത്രങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ഷമ്മി തിലകൻ ഇപ്പോഴിതാ ഫാദേർസ് ഡേയിൽ ഹൃദ്യമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ്.

അച്ഛൻ തിലകന്റെ മനോഹരമായൊരു ഓർമ്മയാണ് ഷമ്മി തിലകൻ പങ്കുവയ്ക്കുന്നത്. മകനോട് അസൂയ തോന്നിയ നിമിഷം എന്ന് പറഞ്ഞുകൊണ്ടാണ് തിലകനും മകനും ഒന്നിച്ചുള്ള ഒരു ചിത്രം ഷമ്മി തിലകൻ പങ്കുവയ്ക്കുന്നത്. ‘സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല..;കിലുകിൽ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..! സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..! ഈ പിതൃദിനത്തിൽ.. എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവെയ്ക്കാനുള്ളത്..!എൻറെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…!’- മകനെ കൊഞ്ചിക്കുന്ന തിലകന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഷമ്മി കുറിക്കുന്നു.

Read More: കാഴ്ചകൾകണ്ട് കുരങ്ങിന്റെ മെട്രോ സവാരി; കൗതുക വിഡിയോ

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷമ്മി തിലകൻ നൃത്തവേദിയിൽ നിന്നുമാണ് എത്തിയത്. മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഷമ്മി തിലകന്‍. വില്ലനായും സഹനടനായുമെല്ലാം ധാരാളം സിനിമകളില്‍ മിന്നും പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ജോജിയിലെ ഷമ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഷമ്മി.