നൃത്തവും, പാചകവും, കവിതകളും; പുസ്തക ശേഖരം പരിചയപ്പെടുത്തി ശോഭന
നർത്തകിയിൽ നിന്നും നടിയിലേക്ക് ചേക്കേറിയ താരമാണ് ശോഭന. തെന്നിന്ത്യയിൽ നിറസാന്നിധ്യമായിരുന്ന ശോഭന അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത് നൃത്തവേദികളിൽ സജീവമായിരുന്നു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് ശോഭന അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. ചെന്നൈയിൽ ഡാൻസ് സ്‌കൂളുമായി സജീവമായിരിക്കുന്ന ശോഭന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, തന്റെ പുസ്തക ശേഖരം പങ്കുവയ്ക്കുകയാണ് നടി.
കഥ, കവിത, നോവൽ, നൃത്തം, പാചകം, സംഗീതം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള പുസ്തകങ്ങൾ ശോഭനയുടെ ശേഖരത്തിലുണ്ട്. നൃത്തം പഠിക്കുന്നവർ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ശോഭന പരിചയപ്പെടുത്തുന്നുണ്ട്. പതിവായി നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുള്ള ശോഭന ആദ്യമായാണ് പുസ്തകവും പാചകവിശേഷവുമൊക്കെ പങ്കുവയ്ക്കുന്നത്.
അഭിനേത്രിയാണെങ്കിലും ആത്മാവിൽ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്. പ്രസിദ്ധ നർത്തകിമാരും നടിമാരുമായ തിരുവിതാംകൂർ സഹോദരിമരുടെ നൃത്തം ശോഭനയുടെ അസ്തിത്വത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയിൽ തിരക്കിലാണ് ശോഭന. സിനിമയിൽ നിന്നും അകന്നു നിന്ന നാളുകളിൽ പോലും നൃത്തം കൈവിട്ടില്ല താരം.
Read More:മനോഹര നൃത്തവുമായി മലയാളികളുടെ മീനൂട്ടി; വിഡിയോ
അഭിമുഖങ്ങളോട് പോലും അകലം പാലിച്ചിരുന്ന ശോഭന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. അതേസമയം, നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.
Story highlights- shobhana book library