‘സൂപ്പർസ്റ്റാർ മമ്മൂട്ടിയുമൊത്തുള്ള എന്റെ ആദ്യ ഗാനം’- ആദ്യ സിനിമയുടെ ഓർമ്മകളിൽ ശ്വേത മേനോൻ

June 29, 2021

മോഡലിങ്ങിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ നടിയാണ് ശ്വേത മേനോൻ. അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്വേത മേനോൻ ഇപ്പോൾ, ആദ്യ സിനിമയുടെ ഓർമ്മകളിലാണ്. 1991ൽ ജോമോൻ സംവിധാനം ചെയ്ത അനശ്വരത്തിൽ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഗാനങ്ങളുമുണ്ട്. താരപദം ചേതോഹരം എന്ന ഗാനമാണ് കൂട്ടത്തിൽ ഏറ്റവും ഹിറ്റായത്. ആ ഗാനത്തിന്റെയും ആദ്യ സിനിമയുടെയും ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ശ്വേതാ മേനോൻ.

താരപദം ചേതോഹരം എന്ന ഗാനത്തെക്കുറിച്ചാണ് ശ്വേതാ മേനോൻ സംസാരിക്കുന്നത്. ‘ഇളയരാജയുടെ സംഗീതത്തിൽ എസ്‌പി‌ബിയും ചിത്ര ചേച്ചിയും ആലപിച്ച ഗാനത്തിൽ തന്നെ ആദ്യമായി അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ഇതൊരു മനോഹരമായ മെലഡിയാണ്, പക്ഷേ ഇത്തരമൊരു വിജയമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ചെന്നൈയിലെ അഡയാർ ബീച്ചിലാണ് ഗാനം ചിത്രീകരിച്ചത്. സൂപ്പർസ്റ്റാർ മമ്മൂട്ടിയുമൊത്തുള്ള എന്റെ ആദ്യ ഗാനം. ഞാൻ വളരെ നിഷ്കളങ്കയായിരുന്നു.. ക്രിസ്ത്യൻ വധുവിന്റെ വസ്ത്രം ധരിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയായിരുന്നു. ഒരു നീണ്ട നടപ്പാതയുള്ള ഒരു യക്ഷിക്കഥ പോലെയായിരുന്നു അത്. ആദ്യ ഗാനം എന്ന നിലയിൽ ഇവ എന്റെ ഓർമ്മകളാണ്’

Read More: ‘അടി വേണോ കുട്ടിക്ക്?’; മേഘ്‌ന ടീച്ചറുടെ വിദ്യാർത്ഥികളായി ജഡ്ജസ്- ചിരി വിഡിയോ

ചലച്ചിത്ര രംഗത്തെത്തിയ ശേഷം ശ്വേത മോഡലിംഗിലേക്കും തിരിഞ്ഞു. മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സുസ്മിത സെൻ, ഐശ്വര്യ റായ് എന്നിവർക്കൊപ്പമാണ് ശ്വേത മത്സരിച്ചത്.

Story highlights- shwetha menon about anaswaram movie