മലയാളികളുടെ പ്രിയഗാനവുമായി വർഷങ്ങൾക്ക് ശേഷം ഒരേവേദിയിൽ ദുർഗയും ശ്രീനാഥും- വിഡിയോ

June 22, 2021

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഗായകരാണ് ദുർഗ വിശ്വനാഥും, ശ്രീനാഥ്‌ ശിവശങ്കരനും. ഇരുവരും മലയാളികളുടെ ഇഷ്ട മത്സരാർത്ഥികളുമായിരുന്നു. പാട്ടുകളുമായി ഇരുവരും പിന്നീട് സംഗീത ലോകത്ത് നിറഞ്ഞെങ്കിലും ഇടക്കാലത്ത് സജീവമല്ലാതായി. ജീവിതത്തിലെ മറ്റു പ്രധാന തിരക്കുകളിലേക്ക് ഇരുവരും ചേക്കേറിയതോടെ ദുർഗയും ശ്രീനാഥും എവിടെ എന്ന് സംഗീത പ്രേമികളും തിരഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നെങ്കിലും ആ പഴയ മത്സരാർത്ഥികളെ ഒന്നിച്ച് കാണാൻ പ്രേക്ഷകർക്കും ആഗ്രഹമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരേവേദിയിൽ മനോഹരമായ ഗാനവുമായി എത്തിയിരിക്കുകയാണ്.

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2വിൽ ഒട്ടേറെ പ്രിയ ഗാനങ്ങളുമായി കുഞ്ഞു പാട്ടുകാർക്കൊപ്പം സജീവമായി ഇരുവരും. മാത്രമല്ല, മനോഹരമായൊരു ഗാനവുമായി ശ്രീനാഥും ദുർഗയും പാട്ടുവേദിയിൽ ഒന്നിച്ചു. തെച്ചിപ്പൂവേ തെങ്കാശി പൂവേ എന്ന ഗാനവുമായാണ് ഇരുവരും എത്തിയത്.

Read More: മിയക്കുട്ടിക്കും മേഘ്‌നയ്ക്കുമൊപ്പം ഗംഭീരമായി ചുവടുവെച്ച് ഗിന്നസ് പക്രുവും: സുന്ദരകാഴ്ച

വിവാഹിതയായ ദുർഗ സംഗീതം നൽകി ആലപിച്ച ഭക്തി ഗാനങ്ങൾ ഇടക്കാലത്ത് ശ്രദ്ധേയമായിരുന്നു. സംഗീത സംവിധായകനെന്ന നിലയിൽ കുട്ടനാടൻ ബ്ലോഗിൽ ശ്രീനാഥ്‌ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പ്രസിദ്ധനാക്കിയ റിയാലിറ്റി ഷോയ്ക്ക് ശേഷം, രാജ്യത്തിനകത്തും പുറത്തും എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിക്കൊണ്ട് ശ്രീനാഥ്‌ സംഗീതലോകത്ത് സജീവമായിരുന്നു.

Story highlights- sreenadh and durga top singer