തെയ്തക താളത്തിൽ ‘കുടുക്ക്’ പാട്ട്; ചുവടുവെച്ച് സ്വാസിക

June 1, 2021

നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ താരമാണ് സ്വാസിക വിജയ്. പത്തുവർഷമായി വെള്ളിത്തിരയിൽ ഉണ്ടായിരുന്നിട്ടും അടുത്തിടെയാണ് സ്വാസികയെ തേടി സംസ്ഥാന പുരസ്‌കാരത്തിന്റെ രൂപത്തിൽ അംഗീകാരം എത്തിയത്. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസികയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്.

ഇപ്പോഴിതാ, കുടുക്ക് 2025 എന്ന ചിത്രമാണ് സ്വാസിക നായികയായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ തെയ്തക ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചുവടുവയ്ക്കാൻ പറ്റുന്ന താളത്തിലുള്ള ഗാനമാണ് കുടുക്കിലേത്. ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാസിക. നാടൻപാട്ടിന്റെ ചേലുള്ള ഗാനത്തിന് നാടൻ വേഷത്തിലാണ് സ്വാസിക ചുവടുവയ്ക്കുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണശങ്കർ ആണ് നായകൻ. ദുർഗ കൃഷ്ണയും പ്രധാന വേഷത്തിൽ എത്തുന്നു.

Read More: എവിടെനിന്നാണ് ഈ എനർജി? വേദിയെ ഒന്നടങ്കം അമ്പരപ്പിച്ച് കുരുന്നു ഗായകരുടെ അസാധ്യ പ്രകടനം- വിഡിയോ

സിനിമയിലാണ് തുടക്കമെങ്കിലും സ്വാസിക ജനപ്രിയയായത് സീരിയലിലൂടെയാണ്. അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്‍റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അഭനയിച്ചിട്ടുണ്ട് സ്വാസിക. ഒരുത്തീ, കേശു ഈ വീടിന്‍റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനായുള്ളത്.

Story highlights- swasika vijay dancing with kudukku 2025 song