‘എൻജോയ് എൻജാമി’യ്ക്ക് ക്യൂട്ട് ചുവടുകളുമായി മേഘ്‌ന- വിഡിയോ

June 18, 2021

തമിഴ് പിന്നണി ഗായകരായ ധീയും അറിവും ചേർന്ന് ആലപിച്ച ‘എൻ‌ജോയ് എൻ‌ജാമി’ ഗാനം മാസങ്ങൾ പിന്നിടുമ്പോഴും സൈബറിടങ്ങളിൽ ഹിറ്റാണ്. ഒട്ടേറെ പേരാണ് ഈ ഗാനം ആലപിച്ചും നൃത്തം ചെയ്തും രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ, ടോപ് സിംഗർ വേദിയിലെ കുഞ്ഞു പാട്ടുകാരി മേഘ്‌ന സുമേഷ് എൻജോയ് എൻജാമിയ്ക്ക് ചുവടുവയ്ക്കുകയാണ്.

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പാടിനടക്കുന്ന ഈ ഗാനം എ ആർ റഹ്മാന്റെ ദക്ഷിണേഷ്യൻ സ്വതന്ത്ര സംഗീതജ്ഞർക്കുള്ള ഒരു പ്ലാറ്റ്ഫോമായ മജ്ജയാണ് ഒരുക്കിയത്. ഒട്ടേറെപ്പേർ ചുവടുവെച്ച ഗാനത്തിന് കവർ വേർഷനുകളും നിരവധിയാണ്. 

Read More: ‘പാടാം വനമാലി..’- സ്റ്റാർ മാജിക്കിലെ താരസുന്ദരിമാരുടെ മനോഹര നൃത്തം

ടോപ് സിംഗർ സീസൺ 2വിലെ കുഞ്ഞു ഗായകരെല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പാട്ടുകളും വിശേഷങ്ങളുമായി എല്ലാവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- top singer fame meghna sumesh enjoy enjaami dance