മീനൂട്ടിയും കുട്ടിപ്പാട്ടുകാരും ചേർന്നൊരുക്കിയ റാംപ് വാക്ക്; ഒപ്പം ആശ ശരത്തും
രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ടോപ് സിംഗർ. രണ്ടു വർഷത്തോളം നീണ്ട ഒന്നാം സീസണു ശേഷം എത്തിയ രണ്ടാം സീസൺ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടം നേടി. പാട്ടിനോടൊപ്പം ഒട്ടേറെ അവിസ്മരണീയമായ നിമിഷങ്ങൾ പാട്ടുവേദിയിൽ പിറക്കാറുണ്ട്.
ടോപ് സിംഗർ സ്പെഷ്യൽ എപ്പിസോഡുകളിൽ പാട്ടുകാർ ഒന്നിച്ച് വേദിയിലെത്താറുണ്ട്. സാരിയുടുത്ത് വാർമുടിവെച്ച് മിയ, മേഘ്‌ന, ദിയ, ദേവ്ന എന്നിവർ രസകരമായ പ്രകടനവുമായെത്തിയ എപ്പിസോഡ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. പാട്ടിനൊപ്പം മനോഹരമായൊരു റാംപ് വാക്കും ഇവർ കാഴ്ചവെച്ചു.
Read More: ഉയരങ്ങള്‍ കീഴടക്കാന്‍ കാഴ്ച വേണമെന്നില്ല, ഉള്‍ക്കാഴ്ച മതി; എവറസ്റ്റ് കീഴടക്കിയ അന്ധനായ ഷ്യാങ് ഹോങ്
ടോപ് സിംഗർ അവതാരകയായ മീനാക്ഷിക്കൊപ്പമാണ് കുട്ടികുറുമ്പുകൾ റാംപ് വാക്ക് ചെയ്തത്. ഇവർക്കൊപ്പം നടി ആശ ശരത്തും ചേർന്നതോടെ ഷോ കൂടുതൽ രസകരമായി. റാംപ് വാക്കിനൊപ്പം വാർമുടിയെക്കുറിച്ച് രസകരമായ ചില വിശേഷങ്ങളും കുഞ്ഞു ഗായകർ പങ്കുവയ്ക്കുന്നുണ്ട്. രസകരമായ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Story highlights- top singer season 2 special ramp walk