ഉയരങ്ങള്‍ കീഴടക്കാന്‍ കാഴ്ച വേണമെന്നില്ല, ഉള്‍ക്കാഴ്ച മതി; എവറസ്റ്റ് കീഴടക്കിയ അന്ധനായ ഷ്യാങ് ഹോങ്

June 2, 2021
Chinese climber becomes first blind Asian to ever scale Everest

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയാകുന്നവര്‍. ജീവിതത്തിലെ വെല്ലുവിളികളെ ഉള്‍ക്കരുത്ത് കൊണ്ട് തോല്‍പിച്ച് ജീവിത വിജയം നേടുന്നവര്‍. ഷ്യാങ് ഹോങ് എന്ന വ്യക്തിയുടെ ജീവിതവും അനേകര്‍ക്ക് പ്രചോദനമേകുന്നതാണ്. അന്ധാനായ ഷ്യാങ് ഹോങ് എവറസ്റ്റ് കീഴടക്കി. ഉയരങ്ങളും സ്വപ്‌നങ്ങളും കീഴടക്കാന്‍ വൈകല്യങ്ങള്‍ തടസമാകില്ല എന്ന് സ്വന്തം ജീവിതംകൊണ്ട് ഓര്‍മപ്പെടുത്തുകയാണ് ഈ മനുഷ്യന്‍.

44 വയസ്സുകാരനാണ് ഷ്യാങ് ഹോങ്. ചൈനയില്‍ നിന്നുള്ള ഷ്യാങ് ഹോങ് ആണ് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യത്തെ അന്ധനായ ഏഷ്യാക്കാരനും. ലോകത്തില്‍ അന്ധരുടെ വിഭാഗത്തില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെയാളുമാണ് ഇദ്ദേഹം.

എവറസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല ഷ്യാങ് ഹോങിന്റെ സ്വപ്‌നങ്ങള്‍. എല്ലാ വന്‍കരയിലേയും ഏറ്റവും ഉയരംകൂടിയ കൊടുമുടികള്‍ കീഴടക്കണമെന്നുണ്ട് ഷ്യാങ് ഹോിങിന്. മാത്രമല്ല ആ നേട്ടങ്ങളെല്ലാം കൈവരിച്ച് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കണമെന്നും സ്വപ്‌നം കാണുകയാണ് ഈ നാല്‍പത്തിനാലുകാരന്‍. അതിനുവേണ്ടിയാണ് ഷ്യാങ് ഹോങിന്റെ പരിശ്രമവും.

Read more: മഹാമാരിക്കെതിരെ അകത്തിരുന്ന് പൊരുതാം; കൊവിഡ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സംഗീതാവിഷ്‌കാരം

ജനിച്ചപ്പോള്‍ അന്ധനായിരുന്നില്ല ഷ്യാങ് ഹോങ്. തന്റെ 21-ാം വയസ്സിലാണ് വിധി ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഗ്ലൂക്കോമ ബാധിച്ച് ഷ്യാങ് ഹോങിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ടിബറ്റിലെ ഒരു ആശുപത്രിയില്‍ ജീവനക്കാരനായും ഷ്യാങ് ഹോങ് സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിനിടെയിലാണ് കൊടുമുടികയറ്റം.

എവറസ്റ്റ് കീഴടക്കാന്‍ കൃത്യമായ പരിശീലനവും ചെയ്തിരുന്നു ഷ്യാങ് ഹോങ്. ചൈനയിലെ തന്നെ ചെറിയ കൊടുമുടികള്‍ പലതും കയറിയിറങ്ങിയായിരുന്നു പരിശീലനം. 2001-ല്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അന്ധനായ എറിക് വൈന്‍മെയറാണ് ഷ്യാങ് ഹോങിന്റെ പ്രചോദനം.

Story highlights: Chinese climber becomes first blind Asian to ever scale Everest