കിടിലന്‍ താളത്തില്‍ ഗംഭീര സംഗീത വിരുന്നുമായി വിപിനും വൈഗയും

June 24, 2021
Vipin Xavier and Vaigha singing in Flowers Top Singer

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ട് അതിശയിപ്പിക്കുകയാണ് കുരുന്ന് ഗായക പ്രതിഭകള്‍ ഓരോ ദിവസവും. ടോപ് സിംഗര്‍ സിംഗര്‍ വേദിയില്‍ അതിഥികളായെത്തുന്ന താരങ്ങളും മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

പാട്ടരങ്ങില്‍ അതിഥിയായെത്തിയ ഗായകന്‍ വിപനും ടോപ് സിംഗറിലെ മത്സരാര്‍ത്ഥിയായ വൈഗയും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്നും ആസ്വാകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. വാസ്‌ഗോ ഡ ഗാമ… എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന ആലപിച്ചത്.

Read more: നർത്തന മുദ്രകളെല്ലാം ഹൃദിസ്ഥമാണ് ഈ മിടുക്കിയ്ക്ക്; പാട്ടുവേദിയിൽ മേഘ്‌നക്കുട്ടിക്ക് കൈയടി

2007-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഛോട്ട മുംബൈ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടേതാണ് ഗാനത്തിലെ വരികള്‍. രാഹുല്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. അഫ്‌സല്‍, റിമി ടോമി, വിപിന്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപച്ചിരിക്കുന്നത്.

Story highlights: Vipin Xavier and Vaigha singing in Flowers Top Singer