‘യവന സുന്ദരി സ്വീകരിക്കുകി..’ സോഷ്യൽ ഇടങ്ങളെ പാട്ടിലലിയിച്ച് കൊച്ചുമിടുക്കി
‘യവന സുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകൾ
ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ- പ്രേമ
തപസ്സിരുന്നവളാണു ഞാൻ…’ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ആ പഴയ കാല ഗാനവുമായി എത്തി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ഒരു കൊച്ചുമിടുക്കി. ധ്വനി ഹേമന്ത് എന്ന കൊച്ചുമിടുക്കിയാണ് അതിമനോഹരമായി ഗാനം ആലപിക്കുന്നത്.
വയലാർ രാമവർമ്മയുടെ വരികൾക്ക് ജി ദേവരാജൻ സംഗീതം ഒരുക്കിയ ഈ ഗാനം സംഗീത പ്രേമികൾ ആസ്വദിച്ചത് കെ ജെ യേശുദാസിന്റെയും ബി വസന്തയുടെയും ശബ്ദത്തിലൂടെയാണ്. സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഈ ഗാനവുമായി ഒരു കൊച്ചുമിടുക്കി എത്തുമ്പോൾ നിറഞ്ഞ് കൈയടിക്കുകയാണ് പാട്ട് പ്രേമികൾ.
Read also:‘പൂങ്കാറ്റേ പോയി ചൊല്ലാമോ…’ മലയാളത്തിന്റെ ഇഷ്ടഗാനവുമായി പ്രിയഗായകൻ അഫ്സൽ
അതിമനോഹരമായി പാട്ടുകൾ ആലപിച്ച് നേരത്തെയും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിയ കൊച്ചുഗായികയാണ് ധ്വനി. ‘വിരലൊന്ന് മുട്ടിയാൽ…’ എന്ന ഗാനവുമായാണ് നേരത്തെ ധ്വനി സൈബർ ഇടങ്ങൾ കീഴടക്കിയത്. അതേസമയം വാക്കുകൾ പറഞ്ഞ് തുടങ്ങുംമുൻപേ ഇത്ര മനോഹരമായി പാട്ടുകൾ ആലപിക്കുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also:‘കണ്ണാടി വാതില്‍ നീ തുറന്നുവോ…’; അലാപനത്തിലും വിസ്മയിപ്പിച്ച് സംഗീസംവിധായകന്‍ രാഹുല്‍ രാജ്
Story highlights: yavana sundari sings Dhwani Hemanth