‘കണ്ണാടി വാതില്‍ നീ തുറന്നുവോ…’; അലാപനത്തിലും വിസ്മയിപ്പിച്ച് സംഗീസംവിധായകന്‍ രാഹുല്‍ രാജ്

June 9, 2021
Rahul Raj in Flowers Top Singer

രാഹുല്‍ രാജ് എന്ന പേര് മലയാളികള്‍ക്ക് അന്യമല്ല. ഹൃദയത്തിലേറ്റുന്ന നിരവധി നിത്യസുന്ദരഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍. ആലാപനത്തിലും അതിശയിപ്പിച്ചിരിക്കുകയാണ് രാഹുല്‍ രാജ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര പാട്ടുവിരുന്ന്.

സംഗീത- ചലച്ചിത്ര ലോകത്തെ പ്രഗല്‍ഭരും കുരുന്ന് ഗായകപ്രതിഭകളും അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റ് വേദി പാട്ടുകൊണ്ട് സുന്ദരമാക്കി രാഹുല്‍രാജ്. ‘കണ്ണാടി വാതില്‍ നീ തുറന്നുവോ…’ എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നതും രാഹുല്‍ രാജ് ആണ്. റഫീക്ക് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ഹരിചരന്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: അസമീസ് സഹോദരിമാര്‍ പാടി; കുട്ടനാടന്‍ പുഞ്ചയിലെ… ഒപ്പം മലയാളികളുടെ ഹിറ്റ് നാടന്‍പാട്ടുകളും: ഗംഭീരമെന്ന് സോഷ്യല്‍മീഡിയ

നിരവധിയാണ് രാഹുല്‍ രാജ് സംഗീതം നല്‍കിയ ഗാനങ്ങള്‍. ദ് പ്രീസ്റ്റ്, മരക്കാര്‍, ആറാട്ട്, എന്റെ മെഴുതിരി അത്താഴങ്ങള്‍, ബി ടെക്, ഹേയ് ജൂഡ്, എസ്ര, കസബ, കോഹിനൂര്‍, കിളി പോയി, ചേകവര്‍, റിതു, മലബാര്‍ വെഡ്ഡിങ്ങ്… അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ പാട്ട് വിസ്മയങ്ങളുടെ പട്ടിക.

Story highlights: Rahul Raj in Flowers Top Singer